പാറശ്ശാല ഇഞ്ചിവിളയില്‍ സി പി എം ബിജെപി സംഘര്‍ഷം

178

തിരുവനന്തപുരം : പാറശ്ശാലക്ക് സമീപം ഇഞ്ചിവിളയില്‍ സി പി എം ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം , സംഘര്‍ത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു . ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്വേദേശികളായ മരിയദാസ് (42), ആദിത്ത് (17) സജു(38)അഭിലാഷ് (16) എന്നിവരാണ് ചികിത്സയിലുള്ളത് . ഞായറാഴ്ച നടുത്തോട്ടത്ത് നടന്ന രക്ഷാബന്ധനോടനുബന്ധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത് . രക്ഷാബന്ധന് പങ്കെടുക്കുവാന്‍ എത്തിയ ആദിത്തിന് നേരെ നടുത്തോട്ടത്ത് വച്ച്‌ സി പി എം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു . തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാനായി ആദിത്ത് കൂട്ടുകാരുമായെത്തി . വാക്കേറ്റം കൈയാങ്കളിയില്‍ എത്തുകയായിരുന്നു.

NO COMMENTS