ഹൈദരാബാദില്‍ വ്യാജനോട്ടുകളുമായി ആറുപേര്‍ അറസ്റ്റില്‍

177

ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ 2000 രൂപയുടേതടക്കം കള്ളനോട്ടുമായി ആറംഗ സംഘം അറസ്റ്റിലായി. ഇബ്രാഹിംപട്ടണത്തില്‍ നിന്നും അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രന്‍ററുകളും പോലീസിലെ പ്രത്യക സംഘം പിടികൂടി. ആറു പേരെ അറസ്റ്റുചെയ്യുകയും രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പോലീസ് കമ്മീഷ്ണര്‍ മഹേഷ് എം. ഭഗവത് അറിയിച്ചു. 10, 20, 50, 100, 2000 രൂപകളുടെ വ്യാജനോട്ടുകളാണ് സംഘം നിര്‍മ്മിച്ചത്. ചെറിയ നോട്ടുകള്‍ ആയിരുന്നു ഇവര്‍ പ്രധാനമായും ചെലവഴിച്ചത്. 2000 നോട്ടുകള്‍ അല്‍പം വ്യപകമാകാന്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം കളര്‍ ഫോട്ടോകോപ്പികളിലൂടെ വ്യാജന്‍ പുറത്തിറക്കാന്‍ ഇവര്‍ക്കു സാധിച്ചു. രമേഷ് എന്നയാളെയാണ് ആദ്യം അറസ്റ്റ് ചെയ്തതെന്നും അയാളുടെ വീട്ടില്‍ നിന്നുമാണ് നോട്ടുകള്‍ പിടികൂടിയതെന്നും പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. ജമാല്‍പുര്‍ സായിനാഥ്, ജി അഞ്ജയ്യ, എസ്. രമേഷ്, സി. സത്യനാരായണ, കെ. ശ്രീധര്‍ ഗൗഡ, എ. വിജയകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെക്കൂടാതെ രണ്ടുപേര്‍ കുടി ഉണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY