സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

236

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ സമാപിച്ച കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. വി എസ് അച്യുതാനന്ദന് താക്കീത് നല്‍കിയതും അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവ് ആക്കിയതും അടക്കമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഒപ്പം പിബി കമ്മിഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യും. വി എസിനെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ കേരള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റ് ചേരുമ്പോഴും ഈ അഭിപ്രായം അവര്‍ പങ്കുവയ്ക്കാനിടയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും.

NO COMMENTS

LEAVE A REPLY