ഗുജറാത്ത് തിരഞ്ഞെടുപ്പ് ; വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സ് സുപ്രീംകോടതിയില്‍

279

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് സുപ്രീംകോടതിയെ സമീപിച്ചു. 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇടക്കാല ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.
ഗുജറാത്ത് പിസിസി സെക്രട്ടറി മുഹമ്മദ് ആരിഫ് രാജ്പുത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 18 നാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തിലെ വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു. താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ്.

NO COMMENTS