ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചതായുള്ള പരാതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറും

87

കാസറകോട് : മസ്‌കറ്റിലെ ഫര്‍ണിച്ചര്‍ കമ്പനിയില്‍ മാനേജരായി ജോലിചെയ്ത് വരികയായിരുന്ന പരാതിക്കാരനെ നിര്‍ബന്ധിത വിരമിക്കലിന് വിധേയമാക്കി ടിക്കറ്റോ ആറു മാസത്തെ ശമ്പളമോ ഗ്രാറ്റുവിറ്റിയോ നല്‍കാതെ നാട്ടിലേക്ക് പറഞ്ഞു വിട്ടെന്നുള്ള പടുവളം സ്വദേശി കേശവന്‍ നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക വകുപ്പിന് കൈമാറാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പ്രവാസി പരാതി പരിഹാര ഫോറം തീരുമാനിച്ചു.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശാദായം അടച്ചു വരുന്നയാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുള്ള തിനാല്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ പ്രവാസി ക്ഷേമനിധി ബോര്‍ഡിന് നല്‍കാനും തീരു മാനിച്ചു.

യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ അബ്ദുള്ള, കൃഷ്ണ കുമാരി കെ വി നോര്‍ക്ക റൂട്ട്‌സ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ എന്‍ ആര്‍ കെ ഡബ്‌ള്യൂ ബി ടി, രാകേഷ്, പി എം ധനീഷ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS