കെഎസ്ആര്‍ടിസിയില്‍ 264 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

199

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 264 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന മെക്കാനിക്കല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെ ആണ് പിരിച്ചുവിട്ടത്. 1500ലധികം ബസുകളുടെ അറ്റകുറ്റപണിക്കള്‍ക്ക് വേണ്ടിയാണ് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് എന്നും ഈ ജോലി പൂര്‍ത്തിയായതിനാല്‍ ആണ് പിരിച്ചുവിടുന്നത് എന്നുമാണ് വകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഡിപ്പോയില്‍ ആകെ അഞ്ഞൂറിലധികം താല്‍ക്കാലിക എംപാനല്‍ ജീവനക്കാര് ആണ് ഉള്ളത്.

NO COMMENTS

LEAVE A REPLY