ചാണ്ടി ഉമ്മൻ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

13

ദൈവനാമത്തിലാണ് പുതുപ്പള്ളി എം.എല്‍.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാ ണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച്‌ മറിയാമ്മ ഉമ്മൻ ചാണ്ടി ഉമ്മന് പേന കൈമാറിയിരുന്നു.

സത്യപ്രതിജ്ഞക്ക് മുമ്ബായി ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും പാളയത്തെ ഓര്‍ത്തഡോക്‌സ് പള്ളിയിലും ചാണ്ടി ഉമ്മൻ സന്ദര്‍ശിച്ചി രുന്നു. ഉമ്മൻ ചാണ്ടിയുടെ ഓര്‍മ്മകള്‍ മരിക്കുന്നില്ലെന്നും തന്റെ ചാലകശക്തിയാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരി ച്ചിരുന്നു.ഇന്നത്തെ ദിവസം അദ്ദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയില്‍ പായസവിതരണം നടത്തി.

NO COMMENTS

LEAVE A REPLY