ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യോഗി ആദിത്യനാഥ്

205

ലക്നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം ഗൗരവമായി കാണുന്നുവെന്നും എത്രയും വേഗം അപകടത്തിന്റെ കാരണവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടും ആശുപത്രി സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൃത്യതയോടെ തന്നെ നടപ്പിലാക്കും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും യോഗി പറഞ്ഞു. പ്രതിപക്ഷം ഈ ദുരന്തത്തെ രാഷ്ടീയവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെ എണ്ണം 63ആയി. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന കുട്ടികളാണ് ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്നല്ല മറിച്ച്‌ മസ്തിഷ്ക ജ്വരം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓക്സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന ആരോപണം ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താല നിഷേധിക്കുകയും ചെയ്തിരുന്നു.

NO COMMENTS