വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത ; തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്

36

വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത യെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ടു൦. പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടു൦ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ദുരന്തനിവാരണ വിഭാഗം മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി.

ഇന്നലെ രാത്രി മുതല്‍ എറണാകുളം ജില്ലയില്‍ വ്യാപകമായി മഴ പെയ്യുന്നുണ്ട്. നിലവില്‍ നാശ നഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നാളെ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നതും മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് ദക്ഷിണ ഭാഗത്തേക്ക് മാറി സ്ഥിതി ചെയ്യുന്നതുമാണ് മഴയ്ക്ക് കാരണം.തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

അരുവിക്ക ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY