ശ്രീജീവിന്‍റെ കസ്റ്റഡി മരണം ; ശ്രീജിത്തിന്‍റെയും അമ്മയുടെയും മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും

324

തിരുവനന്തപുരം: അനുജന്‍റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ ഇന്ന് മൊഴി എടുക്കും. രാവിലെ പത്ത് മണിക്ക് മൊഴി നല്‍കാന്‍ എത്താന്‍ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും സിബിഐ അറിയിച്ചിട്ടുണ്ട്.
അനുജന്‍ ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച്‌ രണ്ട് വര്‍ഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്.

NO COMMENTS