കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു

24

കൊച്ചി : കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞു. മുമ്പ് രണ്ട് തവണ രാജിക്കത്ത് നൽകിയിരുന്നെന്നും 2022 നവംബറിൽ നൽകിയ രാജിക്കത്ത് മാർപാപ്പ അം​ഗീകരിച്ചെന്നും ആലഞ്ചേരി വ്യക്തമാക്കി. രാജി മാർപാപ്പ അം​ഗീകരിച്ചെന്ന് ആലഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ സിനഡ് തെരഞ്ഞെടുക്കും. കൂരിയ ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനാണ് താൽക്കാലിക ചുമതല.

NO COMMENTS

LEAVE A REPLY