കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ഓഫീസിനു നേരെയുള്ള അക്രമം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു: വി.എം. സുധീരന്‍

149

കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ഓഫീസിനു നേരെയുള്ള അക്രമം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെ ചുമതലപ്പെടുത്തിയതായും സുധീരന്‍ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കും അക്രമം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രീതിയാണ്. അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് എന്നും കോണ്‍ഗ്രസിനുള്ളതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY