നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കുമ്പോളാണ് നമ്മൾ ശരിയാകുന്നത്; സാമൂഹികസേവനങ്ങളിൽ കയ്യൊപ്പുമായി ബിസിനസ്‌ ഉടമ റസീഫ്

245

തിരുവനന്തപുരം: തനിയ്ക്ക് ലഭിക്കുന്ന സമ്പാദ്യം മുഴുവനും സാമുഹിക സേവനത്തിനായി ഉപയോഗിക്കുക, സ്കൂളുകളും കാലാലയങ്ങളും കേന്ദ്രീകരിച്ചു ലഹരിക്ക്‌ എതിരായി ക്യാമ്പയിൻ നടത്തുക വിദേശരാജ്യങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം,വസ്ത്രം എന്നിവ വിതരണം ചെയ്യുക , എന്ന ഉദ്ദേശ്യത്തോടു കൂടി ഇറങ്ങി തിരിച്ചയാളാണ് തിരുവനന്തപുരത്തുകാരനായ റസീഫ്.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരത്തോടെ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും കാലാലയങ്ങളും കേന്ദ്രീകരിച്ചു ലഹരിക്ക്‌ എതിരായി ഏകദേശം 30 സ്കൂളുകളിൽ ക്യാമ്പയിൻ നടത്തിക്കഴിഞ്ഞു.ഇനി 70 സ്കൂളുകളിൽ നടത്താനുമുണ്ട് അങ്ങനെ മൊത്തം 100 സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കണമെന്നും. ഇതിന്റെ സമാപനസമ്മേളനം ജൂൺ മാസത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യുവാനും ഉദ്ദേശിക്കുന്ന ഇദ്ദേഹം സംസ്ഥാന മധ്യവർജ്ജന സമിതി പ്രസിഡന്റ് ആണ്.ഈ പദ്ധതിയിൽ പ്രധാനമായും ബോധവത്കരണ നാടകങ്ങൾ, കവിതകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നവരാണ് നാടകം ചെയ്യുന്നത്.നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യമാണെന്നും ദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ജില്ലകളിലുള്ള അനാഥാലയങ്ങളിലും ഭക്ഷണം,വസ്ത്രം തുടങ്ങിയവ എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലകൾതോറും ഡ്രസ്സ്‌ ബാങ്കുകൾ വെക്കാൻ തീരുമാനിക്കുകയും അങ്ങനെ ഡ്രസ്സ്‌ ബാങ്കുകളിലൂടെ ഉപയോഗിക്കാൻ സാധിക്കാത്ത നല്ല വസ്ത്രങ്ങൾ ഡ്രസ്സ്‌ ബാങ്കിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘടനവും നടന്നു കഴിഞ്ഞു..ഈ സഘടനകളിലെ എല്ലാം അംഗങ്ങൾ പ്രവാസികളാണ്.ഒരു ഫേസ്ബുക് കൂട്ടായ്മയിലൂടെ തുടങ്ങിയ ഈ ചാരിറ്റി ഓർഗനൈസേഷന്റെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം.

രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊടുക്കുന്ന ജീവകാരുണ്യ പദ്ധതിയും അഞ്ചു വിദേശരാജ്യങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം,വസ്ത്രം എന്നിവ വിതരണം ചെയ്യുന്ന ജീവകാരുണ്യ ഹസ്തം എന്ന സംഘടനയുടെ ഏക്സിക്യൂട്ടീവ് മെമ്പറുമാണ് റസീഫ്

ജനങ്ങളിൽ ഭൂരിഭാഗവും ജീവിത സുഖങ്ങളിൽ മതിമറന്ന് മയങ്ങുന്നു എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ചില നാടുകളിലാണ് നമ്മൾ ജീവിക്കുന്നത് . സുഖ സമൃദ്ധിയിൽ ആറാടുന്നവരെന്ന് നാം കരുതുന്നവർ യഥാർഥത്തിൽ നൂറു ശതമാനം സുഖം അനുഭവിക്കുന്നവരായിരിക്കില്ല . അവർക്കുമുണ്ടാകും ശാരീരികമായ അവശതകളും മാനസികമായ വ്യഥകളും . മക്കളുടെ ഒരു നേരെത്തെ വിശപ്പടക്കാൻ പാടുപെടുന്നവർ ,ഒരു നേരത്തെ മരുന്ന് വാങ്ങാൻ കാശില്ലാത്തവർ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളവരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അങ്ങനെ നമുക്ക് ചുറ്റുമുള്ള നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന അവസാനത്തെ മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും അവസാനിക്കുമ്പോളാണ് നമ്മൾ ശരിയാകുന്നത്.

ടെക്നോ പാർക്കിലെ ആംടെക് സൊല്യൂഷൻ എന്ന ഐ ടി കമ്പനിയുടെ ഡയറക്ടറും , കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം ചെയ്യുന്ന ടെറാ പ്ലെയിൻ എക്സ്പ്രസ്സ് കൊറിയർ സർവീസിന്റെ ഡയറക്ടറുമായ റസീഫ് എന്ന തിരുവനന്തപുരത്തുകാരനെ കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ആയി അടുത്തകാലത്തു തെരഞ്ഞെടുക്കപ്പെട്ടു . ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ സജീവമായി തന്നെ ഇപ്പോഴും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നുവെന്ന് റസീഫ് നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു.

NO COMMENTS