കള്ളപണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി

287

ന്യൂഡല്‍ഹി : പകുതി തുക സര്‍ക്കാരിന് നല്‍കി കള്ളപണം വെളുപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. റവന്യു സെക്രട്ടറി ഹഷ്മുക് ആദിയയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത് കൊണ്ട് കള്ളപണം അതാല്ലാതായി മാറുന്നിലെന്നും അതിന് നികുതി നല്‍കുമ്ബോള്‍ മാത്രമാണ് പണം നിയമവിധേയമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം 50 ശതമാനം തുക സര്‍ക്കാരിന് നികുതിയായി നല്‍കി കള്ളപണം വെളുപ്പിക്കാന്‍ സാധിക്കും. നാളെ മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2017 മാര്‍ച്ച്‌ 31 വരെ പദ്ധതി ഉപയോഗപ്പെടുത്തി കള്ളപണം വെളുപ്പിക്കുന്നതിന് സാധിക്കുമെന്ന് റവന്യു സെക്രട്ടറി അറിയിച്ചു. കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിനായി ജനധന്‍ അക്കൗണ്ടുകളില്‍ പരിശോധ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണ നിക്ഷേപത്തെ കുറിച്ച്‌ ജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി പുതിയ ഇമെയില്‍ ഐ.ഡി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY