കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തം – വളരാന്‍ അനുവദിക്കില്ലായെന്ന് മുഖ്യമന്ത്രി

50

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്‌പരം സഹായിക്കുകയാണെന്നും എന്നാൽ യുഡിഎഫിനെ പരാജയപ്പെടുത്തുമെന്നും ബിജെപിയെ വളരാന്‍ അനുവദിക്കില്ലയെന്നുമാണ് തങ്ങളുടെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വര്‍ഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ഇടതുപക്ഷമെന്നും നാല് വോട്ടിന് വേണ്ടി വര്‍ഗീയ ശക്തികളെ ഏതെങ്കിലും തരത്തില്‍ സമരസപ്പെടുത്തിക്കളയാം എന്ന് ചിന്തിക്കുന്ന അല്‍പ്പത്തം ഞങ്ങള് കാണിക്കില്ലയെന്നും മുഖ്യമന്ത്രി .ആരോപിച്ചു.

“ഇരുകൂട്ടരും പരസ്‌പര ധാരണയിലാണ് പ്രചാരണം നടത്തുന്നത്. നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറി ച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ. നേമത്ത് ബിജെപിക്ക് വളരാന്‍ അവസരം ഒരുക്കിയത് കോണ്‍ഗ്രസാണ്,” മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യകിറ്റ്​​ കേന്ദ്രസര്‍ക്കാറിന്റേതാണെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേണ്ടേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന്റെ എത്ര എംപിമാര്‍ കര്‍ഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു.

നേമം ചര്‍ച്ചയാക്കുന്നത് മുഖ്യവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് പിണറായി ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എല്‍ഡിഎഫിന് ലഭിക്കുന്ന ജനപിന്തുണയില്‍ എതിരാളികള്‍ക്ക് വലിയ ആശങ്കയുണ്ട് നേമത്ത് പുതിയ ശക്തനെ ഇറക്കിയത് ഒത്തുകളിയാണോ എന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മുഖ്യമന്ത്രി പരിഹസിച്ചു. നേരത്തെയും സുരേന്ദ്രന്‍ പലയിടത്തും മത്സരിച്ചതല്ലേ, എന്നിട്ട് തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു എന്ന് പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചു. ബിജെപിയുടെ മുന്‍ അധ്യക്ഷന്‍മാരും ഇതുപോലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ട് സ്ഥിതി എന്താണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

NO COMMENTS