റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് (രാത്രികാല നമസ്കാരം) അനുമതി

73

ദുബൈ: റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്കാരം അനുവദിച്ചുകൊണ്ടുള്ള തീരുമാനം (രാത്രികാലങ്ങളിലെ നമസ്കാരം) ദേശീയ അടിയന്തിര ദുരന്ത നിവാരണ വകുപ്പ് പ്രഖ്യാപിച്ചു. റമദാന്‍ കാലത്തും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് പ്രത്യേകം നിര്‍ദേശിച്ചു.

പള്ളികളിലെത്തി പുരുഷന്മാര്‍ക്ക് തറാവീഹില്‍ പങ്കെടുക്കാമെങ്കിലും സ്ത്രീകള്‍ക്കുള്ള നമസ്കാര ഹാളുകള്‍ പൂര്‍ണമായി അടച്ചിടും. പൂര്‍ണമായും കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹ്യഅകലം ഉറപ്പുവരുത്തിയും വ്രതമാസത്തെ അനുഷ്ഠാനങ്ങളില്‍ പങ്കാളികളാവണമെന്നും വകുപ്പ് വിശ്വാസികളോട് നിര്‍ദേശിച്ചു.കോവിഡ് പൂര്‍ണമായും കവര്‍ന്ന കഴിഞ്ഞ റമദാനില്‍ പള്ളികള്‍ മുഴുവന്‍ അടച്ചിട്ടതോടെ തറാവീഹിനും വിലക്കേര്‍പെടുത്തിയിരുന്നു.

ഇത്തവണ തറാവീഹ് നമസ്കരിക്കാന്‍ കഴിയുമോ എന്ന സന്ദേഹങ്ങള്‍ക്കിടെയാണ് ആശ്വാസം പകരുന്ന തീരുമാനം വന്നിരിക്കുന്നത്. എന്നാല്‍ 30 മിനിറ്റിനകം തറാവീഹ് പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

NO COMMENTS