എറണാകുളത്ത്‌ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍

158

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിയില്‍ നാലു കണ്ടത്തില്‍ ലേഖയാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന്, ഭര്‍ത്താവ് ശിവദാസനെയും മൂന്നു വയസുള്ള കുട്ടിയെയും കാണാനില്ല. ശിവദാസന്‍ കുഞ്ഞിനെയും കൊണ്ട് ബസില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS