ബരാക് ഒബാമയുടെ പിറന്നാളിന് പൊതു അവധി

187

വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് പൊതു അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാള്‍ 2018 ഓഗസ്റ്റ് നാലു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

NO COMMENTS