അടുത്ത ആഴ്ച ബാങ്കുകള്‍ക്ക് അവധി

28

അടുത്ത ആഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ക്ക് അവധി. അടുത്ത ആഴ്ചയുടെ അവസാനമാണ് ബാങ്ക് ഇടപാടുകള്‍ക്ക് മൂന്നു ദിവസം മുടക്കം നേരിടുന്നത്. പുതിയ സാമ്ബത്തിക വര്‍ഷത്തിനു തുടക്കം കുറിക്കുന്ന ഏപ്രില്‍ ഒന്ന് വ്യാഴം കണക്കെടുപ്പു പ്രമാണിച്ചു ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ബാങ്കുകള്‍ നീണ്ട ദിവസത്തേയ്ക്ക് പ്രവര്‍ത്തിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ പ്രചാരണമാണ്. ഏപ്രില്‍ ഒന്നിന് കണക്കെടുപ്പ് പ്രമാണിച്ചും രണ്ടിന് ദുഃഖവെള്ളി ആയതിനാലുമാണ് അവധി. ഏപ്രില്‍ മൂന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നാലിന് ഞായര്‍ ആയതിനാല്‍ വീണ്ടും അവധിയായിരിക്കും.