കോട്ടയത്ത് യാത്രക്കാര്‍ വേണാട് എക്സ്പ്രസ് തടഞ്ഞിട്ടു

194

കോട്ടയം• സ്ഥിരമായി വൈകിവരുന്നുവെന്ന് ആരോപിച്ച്‌ തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞിട്ടു. രാവിലെ 8.30ന് കോട്ടയം വഴി കടന്നുപോകേണ്ട ട്രെയിനാണ് സ്ഥിരം വൈകുന്നുവെന്ന് ആരോപിച്ച്‌ യാത്രക്കാര്‍ സ്റ്റേഷനില്‍ തടഞ്ഞിട്ടിരിക്കുന്നത്. പ്രതിഷേധവുമായി ഒട്ടേറെ യാത്രക്കാര്‍ പാളത്തില്‍ കയറിനില്‍ക്കുന്നതിനാല്‍ ട്രെയിന്‍ ഇനിയും കടത്തിവിടാന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്ന ട്രെയിനാണിത്.

NO COMMENTS

LEAVE A REPLY