വ്യാജരേഖയുണ്ടാക്കി റോഡ് സ്ഥിരപ്പെടുത്താൻ ശ്രമം ; ലീഗ് നേതാവിനെതിരെ പരാതിയുമായി ഭൂഉടമകൾ

386

കാസറകോട് : ഷിറിയ ഓണന്തയിലാണ് സംഭവം. ഭൂഉടമകൾ അറിയാതെ വ്യാജ രേഖയുണ്ടാക്കി അതുവഴി റോഡ് സ്ഥിരപ്പെടു ത്താൻ ശ്രമിച്ച മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് കെ എം അബ്ബാസ്നെതിരെയാണ് പരാതിയുമായി ഭൂഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.
.
പരേതനായ അബ്ദുൽ ഖാദർൻ്റെ ഉടമസ്ഥതയിലുള്ള 23 സെന്റും ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള 16 സെന്റും 7 സെന്റും ചേർത്ത് 46സെൻ്റ് സ്ഥലത്തിൻറെ നടു വശത്തുകൂടി രണ്ടുപേരുടെയും സമ്മതമില്ലാതെയാണ് ഇയാൾ അനധികൃതമായി റോഡ് നിർമ്മിച്ചതെന്നും പ്രസ്തുത സ്ഥലത്തിൻറെ പരിസര ഭാഗത്ത് താമസിക്കുന്നർക്കുവേണ്ടി വീട് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കൊണ്ടു പോകുന്നതിന് വേണ്ടി താൽക്കാലിക സഹായമെന്ന രീതിയിൽ തുറന്ന റോഡ് പഞ്ചായത്ത് റോഡാക്കി മാറ്റാമെന്ന് പരിസരവാസി കളോട് പറഞ്ഞും പണം കൈപ്പറ്റിയുമാണ് അനധികൃതമായി റോഡ് നിർമ്മിച്ചതെന്നുമാണ് പരാതി

തർക്കത്തിനാസ്പദമായ സ്ഥലത്തോടു ചേർന്നുള്ള അബ്ബാസിന്റെ ഭാര്യയുടെ പേരിൽ കുറച്ചു സ്ഥലം കിടപ്പുണ്ടായിരുന്നുവെന്നും ആ സ്ഥലം സമീപ പ്രദേശത്തുള്ള ഒരു ഓർഫനേജിന് (ലതീഫിയ ട്രസ്റ്റ് ) ഇയാൾ രജിസ്ട്രേഷൻ ചെയ്തു കൊടുത്തിരുന്നെന്നും എന്നാൽ അത്‌ അബ്ദുൽ ഖാദർൻ്റെയും മറ്റുള്ളവരുടെയും ഉടമസ്ഥതയിലുള്ള സ്ഥലമാണ് രജിസ്‌ട്രേഷൻ നടത്തിയ സ്ഥലമെന്ന് ട്രസ്റ്റുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ പറയുന്നു .

പ്രസ്തുത വഴിയിൽ ഇപ്പോൾ ഗേറ്റ് സ്ഥാപിക്കുകയും അത്‌ ചോദ്യം ചെയ്യാൻ ശ്രമിച്ച സ്ഥല ഉടമകളെ ഭീക്ഷണിപ്പെടുത്തുന്നതായും പറയുന്നു. എന്നാൽ ഇക്കാര്യം ബന്ധപ്പെട്ട ലീഗ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ ഈ പ്രശ്നത്തിൽ പരിഹാരം കാണാൻ ഇദ്ദേഹവുമായി സംസാരിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നതായും പരാതിയിൽ പറയുന്നു . ഉടമകൾ പഞ്ചായത്തിലും മറ്റു ബന്ധപ്പെട്ട ഓഫിസുകളിലും പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.നിയമ പാലകർ ഇത് സിവിൽ കേസ് ആണെന്ന് പറഞ്ഞു പരാതിക്കാരെ ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട് . ഇപ്പോൾ ഈ കേസ് കോടതിയുടെ പരിഗണയിലാണ് .

NO COMMENTS