യുപിയില്‍ അനധികൃത അറവുശാലകള്‍ മാത്രമേ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളൂവെന്ന് മന്ത്രി നിര്‍മല സീതാരാമന്‍

234

ന്യൂഡല്‍ഹി: യുപിയില്‍ അനധികൃത അറവുശാലകള്‍ മാത്രമേ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളൂവെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. അനധികൃത അറവുശാലകള്‍ പൂട്ടിക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം വേണ്ടെന്നും ലോക്സഭയില്‍ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ പോത്തിറച്ചി ഇറക്കുമതി ചെയ്യാന്‍ ചൈന അനുവദിക്കില്ലെന്ന് ഒരു അംഗം ചൂണ്ടിക്കാണിച്ചപ്പോള്‍ ചൈനയില്‍നിന്നുള്ള പല സാധനങ്ങളും നിലവാരത്തകര്‍ച്ച മൂലം ഇന്ത്യയില്‍ വില്‍ക്കാന്‍ പറ്റാത്തതാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY