പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പോയ പോലീസിനു നേരെ ആക്രമണം ; ആറ് പോലീസുകാർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം .

52

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പോയ പോലീസിനു നേരെ ആക്രമണം. പ്രതിയുടേയും കൂട്ടാളി കളുടേയും ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കുന്ദമംഗലത്തിനടുത്ത് എരിമലയിലാണ് സംഭവം

പിടികൂടിയ പ്രതി ടിങ്കുവിനെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിച്ചു. വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ടിങ്കു. ഇയാളുടെ പേരിൽ വാറന്റ് നിലവിലുണ്ട്. ഇതുപ്രകാരം പിടികൂടാൻ എത്തിയപ്പോഴാണ് പോലീസുകാരെ പ്രതിയും സംഘവും ചേർന്ന് ആക്രമിച്ചത്. ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. അതിനുശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ടിങ്കു സമീപത്തെ ഒരു കാറിന്റെ മുകളിൽ കയറി ഭീഷണി മുഴക്കി.

പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

NO COMMENTS