ബള്‍ഗേറിയയില്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചു

189

സോഫിയ: പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്ന നിയമത്തിന് ബള്‍ഗേറിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. വലതുപക്ഷ പാര്‍ട്ടിയായ പാട്രിയോട്ടിക് ഫ്രണ്ട് കൊളിഷനാണ് ഈ നിയമം മുന്നോട്ടുവെച്ചത്.തുര്‍ക്കി ന്യൂനപക്ഷ പാര്‍ട്ടിയായ എംഡിഎലിന്റെ എതിര്‍പ്പ് കണക്കാക്കാതെയാണ് പാര്‍ലമെന്റ് ഈ നിയമം അംഗീകരിച്ചത്. ഫ്രാന്‍സ്, നെതര്‍ലാന്റ്സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിലവില്‍വന്ന നിയമങ്ങള്‍ക്ക് സമാനമാണ് ബള്‍ഗേറിയയില്‍ നിലവില്‍ വന്ന നിയമം.ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുഖം മറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല.
വീടുകളെയും ആരാധനാലയങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 858 ഡോളര്‍ (57,000 രൂപ) പിഴ അടക്കേണ്ടി വരും. സര്‍ക്കാര്‍ ധനസഹായ ആനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും.