ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ന്നു.

246

ബാ​ങ്കോ​ക്ക്: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ന്നു. 2022ല്‍ ​ചൈ​ന​യി​ലെ ചാം​ഗ്ചൂ​വി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക്രി​ക്ക​റ്റും ഉ​ള്‍​പ്പെ​ടു​ത്തി. ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ഒ​ളി​മ്ബി​ക് കൗ​ണ്‍​സി​ല്‍ ഓ​ഫ് ഏ​ഷ്യ(​ഒ​സി​എ) യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ന്ദീ​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2018ല്‍ ​ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക്രി​ക്ക​റ്റ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. 2010ലും 2014​ലും ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. 2022 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ട്വ​ന്‍റി-20 മ​ത്സ​ര​മാ​കും ന​ട​ത്താ​ന്‍ സാ​ധ്യ​ത എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ഉ​ള്ള​തി​നാ​ല്‍ ബി​സി​സി​ഐ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഗെ​യിം​സി​ല്‍ ഓ​സ്ട്രേ​ലി​യ​യും ന്യു​സീ​ല​ന്‍​ഡും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ഷ്യാ​നി​യ രാ​ജ്യ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 2024ലെ ​പാ​രീ​സ് ഒ​ളി​മ്ബി​ക്സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 27 ഇ​ന​ങ്ങ​ളി​ലാ​ണ് ഓ​ഷ്യാ​നി​യ രാ​ജ്യ​ങ്ങ​ള്‍ മ​ത്സ​രി​ക്കാ​ന്‍ ഇ​റ​ങ്ങു​ക.

NO COMMENTS