തൃശൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച

221

തൃശൂര്‍: കയ്പമംഗലം ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. 65 വയസുകാരിയായ ബീവാത്തുമ്മയെയാണ് ഒരു സംഘം കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ഇവരുടെ പാസ്പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയുമാണ് കവര്‍ന്നത്. ഭര്‍ത്താവ് മരിച്ച വീട്ടമ്മ സംഭവ സമയം വീട്ടില്‍ തനിച്ചാണുണ്ടായിരുന്നത്. വീട്ടില്‍ കടന്ന സംഘം ഇവരെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS