ഏഷ്യൻ ഗെയിംസ് ഹോക്കി ; ഇന്ത്യൻ വനിതകൾക്ക് വെള്ളി

291

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് ഹോക്കിയിലൂടെ ചരിത്ര സ്വർണം സ്വന്തമാക്കാമെന്ന ഇന്ത്യൻ വനിതകളുടെ മോഹങ്ങൾക്ക് തടയിട്ട് ജപ്പാൻ. ഫൈനലില്‍ ജപ്പാനോട് 1-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 2014 ഏഷ്യൻ ഗെയിംസിൽ ലഭിച്ച വെങ്കല മെഡൽ നേട്ടം മെച്ചപ്പെടുത്തി വെള്ളി മെഡലോടു കൂടിയാണ് ഇന്ത്യ മടങ്ങുന്നത്. കളിയുടെ 11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും 25ാം മിനുട്ടിൽ നേഹ ഇന്ത്യയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തു. . 44ാം മിനുട്ടില്‍ കവാമുരയാണ് ജപ്പാന്റെ വിജയ ഗോള്‍ നേടിയത്. മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ വനിതകൾക്ക് ഗോൾ കണ്ടെത്തതാണ് സാധിച്ചില്ല. ഇതോടെ മത്സരം ജപ്പാൻ സ്വന്തമാക്കുകയായിരുന്നു.

NO COMMENTS