സ്മാര്‍ട്ട്‌സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

215

തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐ.ടി കാര്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐ.ടി-ഇതര കാര്യങ്ങള്‍ക്കും വേണ്ടിയാകും ഉപയോഗിക്കുക. നിലവില്‍ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2020 നപ്പുറം ഒരു കാരണവശാലും നീണ്ടുപോകില്ല.
ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ആഗസ്ത് 6ന് കൊച്ചിയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY