സ്വിസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന് അരുണ്‍ ജെയ്​റ്റ്​ലി

240

ന്യൂഡല്‍ഹി : സ്വിസ്​ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്​ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. പ്രതിപക്ഷത്തി​ന്റേത് തെറ്റായ പ്രചാരണമാണെന്നും ജെയ്​റ്റ്​ലി ആരോപിച്ചു. ഫേസ്​ബുക്കിലൂടെയാണ് ജെയ്​റ്റ്​ലിയുടെ മറുപടി. ഇൗ വര്‍ഷത്തി​ന്റെ ആദ്യ പാതിയില്‍ മുന്‍കൂര്‍ നികുതി നിക്ഷേപത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്​. സ്വകാര്യ ആദായ നികുതി വിഭാഗത്തില്‍ 44 ശതമാനവും കോര്‍പറേറ്റ്​ നികുതി വിഭാഗത്തില്‍ 17 ശതമാനവുമാണ്​ വര്‍ധനവ്​ ഉണ്ടായതെന്ന്​ ജയ്​റ്റ്​ലി വ്യക്​തമാക്കി. നികുതി റിട്ടേണ്‍ നല്‍കുന്നതിലും കഴിഞ്ഞ ഒരു​ വര്‍ഷത്തില്‍ വര്‍ധനവ്​ രേഖപ്പെടുത്തി​. കഴിഞ്ഞ ഒരു വര്‍ഷം 10.02 ലക്ഷം കോടി നികുതി സമാഹരിച്ചെന്നും കഴിഞ്ഞ​ നാല്​ വര്‍ഷത്തില്‍ 57 ശതമാനം വര്‍ധിച്ചു. ജി.എസ്​.ടി രാജ്യത്തി​ന്റെ വളര്‍ച്ചക്ക്​ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS