സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമെന്ന് അരുണ്‍ ജെയ്റ്റ്ലി

198

ന്യൂഡല്‍ഹി : സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അയല്‍ രാജ്യങ്ങളില്‍നിന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തെ ശക്തമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. രാജ്യം നിലവിലെ സാഹചര്യത്തില്‍ നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ട്. എന്നാല്‍ ആ വെല്ലുവിളികളിലൂടെ രാജ്യം കൂടുതല്‍ ശക്തിപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1962 ല്‍ ചൈന അടിച്ചേല്‍പ്പിച്ച യുദ്ധത്തില്‍ രാജ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. എന്നാല്‍ പിന്നീട് ഉണ്ടായ യുദ്ധങ്ങളില്‍ ഇന്ത്യയുടെ ശക്തി മറ്റുള്ളവര്‍ കണ്ടതാണ്. ഭീകരവാദത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള എല്ലാതരം അക്രമങ്ങളില്‍ നിന്നും രാജ്യം മുക്തമാകണമെന്നും ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. കരസേനയും സി.ആര്‍.പി.എഫും പോലീസും ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ കഠിന പ്രയത്നം നടത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു

NO COMMENTS