രാജസ്ഥാനില്‍ മതിയായ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ച് വന്നിരുന്ന 33 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ ആളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാകാം ഇവര്‍ക്ക് സിം കാര്‍ഡുകള്‍ എടുത്ത് കൊടുത്തതെന്ന് അറസ്റ്റ് ചെയ്‌ത സി ഐ ഡി സംഘത്തലവന്‍ ബല്‍ദേവ് സിംഗ് പറഞ്ഞു.