ബജറ്റ് ചോർത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നു പരിഗണിക്കും

273

സംസ്ഥാന ബജറ്റ് ചോർത്തിയവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്നു തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മാധ്യമങ്ങൾക്കു നൽകാൻ വച്ചിരുന്ന ബജറ്റിലെ പ്രധാന ശുപാർശകൾ ചോർന്നതു വിവാദമായിരുന്നു. അതിനു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സസ്പന്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ധനമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.

NO COMMENTS

LEAVE A REPLY