കോട്ടയത്ത്‌ മദ്യം ഉള്ളില്‍ ചെന്ന് നാല് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ; രണ്ട് പേരുടെ നില ​ഗുരുതരം

305

കോട്ടയം: ബ്രഹ്മമംഗലത്ത് മദ്യം ഉള്ളില്‍ ചെന്ന് നാലു വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബ്രഹ്മമംഗലത്തിനടുത്തുള്ള ചേമ്ബാലപ്പള്ളില്‍ പാടശേഖരത്തിലാണ് മദ്യം നുകര്‍ന്ന് വിദ്യാര്‍ത്ഥികളെ അബോധാവസ്ഥയില്‍ കാണുന്നത്. 10, 11, 12 വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് മദ്യം കഴിച്ചത്. മദ്യപാനത്തിനുശേഷം ഇവര്‍ കൊടുംവെയിലത്ത് ഇരുന്നു. ഇതാണ് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയാക്കിയത്.
അഞ്ചുപേര്‍ ഉണ്ടായിരുന്ന സംഘത്തിലെ ഒരാളെ വൈകുന്നേരത്തോടെ കണ്ടെത്തി. അബോധാവസ്ഥയില്‍ കിടന്ന വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്ബ് പോലീസ് എത്തിയാണ് ആശുപത്രിയില്‍ ആക്കിയത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS