കേരളനടനം സപര്യാപുരസ്‌കാരത്തിന് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു

15

കേരളനടനത്തിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയിട്ടുള്ള 2022 ലെ കേരളനടനം സപര്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവു മടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക സംഘടനകൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും ജൂൺ അഞ്ചിനകം നാമനിർദേശം അയയ്ക്കാം. പോസ്റ്റർ/ ഇ-മെയിൽ മുഖേനയും അപേക്ഷിക്കാം.

വിലാസം: സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013. ഫോൺ: 0471-2364771, ഇ-മെയിൽ: secretaryggng@gmail.com.

NO COMMENTS