തിരുവനന്തപുരം : നെയ്യാറ്റിൻകര : വഴുതൂർ പ്രദേശത്തെ അക്ഷയ കലാ – കായിക വേദിയുടെ 33-ാം വാർഷികാഘോഷവും, ഓണാഘോവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ എല്ലാ ജാതി മതക്കാരും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണാഘോ ഷമെന്നും നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഓണം ഒരു ഉത്സവമാക്കാൻ പ്രധാന പങ്കാളികളാകുന്നത് ക്ലബ്ബുകളാണെന്നു൦ എംഎൽഎ പറഞ്ഞു. ഇത്തരം ക്ലബ്ബുകൾ പൊതുസമൂഹത്തിലെ വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും കലാ കായിക മെച്ചപ്പെടുത്താനും ഊർജിതമാക്കാനും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും ക്ലബ്ബുകൾ രൂപീകരിക്കാൻ സർക്കാർ തന്നെ മുൻകൈയെടുക്കുന്നു. കൂടാതെ അദ്ദേഹം സർക്കാറിന്റെ ഒരോ വികസന പ്രവർത്തനങ്ങളും എണ്ണി പറഞ്ഞുകൊണ്ട് വ്യക്തമാക്കി.
തുടർന്ന് ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ കലാ- കായി വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേഷ് സ്വാഗതം പറഞ്ഞു . മുഖ്യ സാന്നിധ്യമായ സി.പിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വാർഡ് കൗൺസിലറുമായ പി.രാജനും അക്ഷയ രക്ഷാധികാരി ജി. സജി. കൃഷ്ണനും ലൂഥറൽ ചർച്ച് റവ: ജെ. ജസ്റ്റിൻ ജോസും ഓണ സന്ദേശം നൽകി.
മികച്ച റിപ്പോർട്ടറിനുള്ള അവാർഡും അക്ഷയ കലാ കായിക വേദിയുടെ സ്നേഹാദരവു൦ സജു.എസ് നെയ്യാറ്റിൻകരയ്ക്ക് നൽകി.
കുട്ടികളുടെ വടം വലി മത്സരം ഡാൻസും നടത്തി രാത്രിയോടെ കലാസന്ധ്യയും അത്തമിളക്കലും ഈ വർഷ നെയ്യാറ്റിൻകരയിൽ വച്ചുതന്നെ ഏറ്റവും മികച്ച അക്ഷയ കലാ- കായിക വേദി നെയ്യാറ്റിൻകര നഗരസഭ പ്രഖ്യാപിക്കുകയും . ശേഷം അത്തമിള ക്കലും തുമ്പിതുള്ളലോടെ അക്ഷയ കലാ – കായിക വേദിയുടെ ഓണാഘോഷത്തിന് സമാപനം കുറിച്ചു.
അക്ഷയ കലാ- കായിക വേദി ഭാരവാഹികളായ പ്രസിഡന്റ്.. ശ്യാം പ്രസാദ്സെക്രട്ടറി – രാജേഷ്. ജി എസ്ട്രഷറർ – ജോസ്കൺവീനർമാർ : എം. രമേശ് പ്രേംകുമാർ, ജയ പ്രസാദ് .പ്രോഗ്രാം കൺവീനർ രാജേഷ് നെല്ലിവിള , അനി നെല്ലിവിള, മനോജ്. എം , മനോജ് എച്ച് ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.