ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു ഒളിവിലെന്ന് പൊലീസ്

212

കൊച്ചി : ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു ഒളിവിലെന്ന് പൊലീസ്.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് വീട്ടിലെത്തി നോട്ടീസ് കൊടുത്തിരുന്നു. ഉദയഭാനുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കേസില്‍ ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാം എന്ന വാദവും അംഗീകരിച്ചില്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

NO COMMENTS