ഉത്തര്‍പ്രദേശില്‍ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

232

ലക്​നൊ: ഉത്തര്‍പ്രദേശില്‍ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ലക്​നൊവി​ല്‍ താക്കൂര്‍ഗഞ്ചിലെ വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ​സുരക്ഷ സേനയുടെ ശ്രമം തുടരുകയാണ്​. 20 പേരടങ്ങുന്ന കമാന്‍ഡൊ സംഘം സംഭവ സ്​ഥലത്തെത്തിയിട്ടുണ്ട്​. മേഖലയില്‍ നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്​. ഭീകരന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ട്രെയിന്‍ സ്ഫോടനത്തിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍. ഉജ്ജയിനിലെ ട്രെയിന്‍ സ്ഫോടനവുമായി ബന്ധമുള്ളയാളാണിതെന്നാണ് പൊലീസ്​ പറയുന്നത്​. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തി​ന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്​.

NO COMMENTS

LEAVE A REPLY