നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

192

പീരുമേട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. മല്ലപ്പള്ളി വെണ്ണിക്കുളം പ്ലാച്ചുവട്ടില്‍ ബാബുവിന്‍റെ മകന്‍ രാജീവാ(29) ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മല്ലപ്പള്ളി വാഴക്കരമുറി പുറമറ്റം പുളിക്കത്തടത്തില്‍ അഭിലാഷി(30) നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ദേശീയപാതയില്‍ മുറിഞ്ഞപുഴയ്ക്കു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു റോഡില്‍ കിടന്ന രാജീവിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണു മരണത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ അഭിലാഷ് റോഡില്‍ നിന്നു താഴ്ചയിലേക്കു പതിച്ചു. പീരുമേട്ടിലെ ഹോട്ടലുടമ ബിനുവും കുടുംബവും എത്തിയ കാറില്‍ രാജീവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY