കര്‍ണാടക എസ്‌ആര്‍ടിസിയുടെ ബസ് ഹുന്‍സൂരിന് സമീപം ലോറിയുമായി കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു

226

ഹുന്‍സൂര്‍• കര്‍ണാടക എസ്‌ആര്‍ടിസിയുടെ ബസ് ഹുന്‍സൂരിന് സമീപം മധുഗിരികുപ്പയില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ് യാത്രികരായ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ദേവരാജും കണ്ടക്ടര്‍ സദാശിവവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വീരാജ്പേട്ടയില്‍നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരുക്കറ്റവരെ മൈസൂരുവിലെ കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു വാഹനത്തെ മറികടക്കാ‍ന്‍ ശ്രമിക്കുന്നതിനിടെ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY