കണ്ണൂരിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു ; ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു

165

കണ്ണൂര്‍ : കണ്ണൂരിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

NO COMMENTS