വനിതാ ബോഗിയില്‍ കയറി സ്ത്രീകളോട് മോശമായി പെരുമാറിയ ആന്ധ്ര സ്വദേശിയെ യാത്രക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

139

തൃശൂര്‍: എറണാകുളം – ഷൊര്‍ണൂര്‍പാസഞ്ചര്‍ തീവണ്ടിയിലെ വനിതാ കമ്പാടുമെന്റില്‍ കയറി സ്ത്രീകളോട് മോശമായി പെരുമാറിയ ആന്ധ്ര സ്വദേശിയെ യാത്രക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വടക്കാഞ്ചേരി സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. ഷൊര്‍ണൂര്‍ സ്വദേശിയായ യുവതിയും ചെറുതുരുത്തി സ്വദേശിയും ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി ചെറുതുരുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചതായി പൊലീസ് പറഞ്ഞു.