കൊടുങ്ങല്ലുരില്‍ കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

278

കൊടുങ്ങല്ലുര്‍ : കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച്‌ ഡല്‍ഹി ജാമിഅമിലിയ വിദ്യാര്‍ത്ഥികളായ രണ്ടു പേര്‍ മരിച്ചു. മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറി​​ന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി.സി.ഉമ്മറി​​ന്റെ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീര്‍ അപകടം സ്ഥലത്തും ഹഫീസ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്.

NO COMMENTS