ഡിസംബര്‍ 17ന് ഹര്‍ത്താൽ

360

തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പതിലധികം സംഘടനകളടങ്ങിയ സംയുക്ത സമിതി പൗരത്വ ഭേദഗതി ബില്ലിനെതി രായ പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസ്പി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു. രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക എന്ന് സംഘടനകള്‍ അറിയിച്ചു.

മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലികള്‍ക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5a, 5b, 5c, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു.

ഭരണഘടനയുടെ മരണമാണിത് . രാജ്യത്ത് ജനിച്ച്‌ ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ് സംയുക്ത സമര സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.

NO COMMENTS