നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തോമസ് ഐസക്കിന്‍റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാട് : കുമ്മനം

162

തിരുവനന്തപുരം • നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റേത് കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കള്ളപ്പണം ഇല്ലാത്തവരെല്ലാം സ്വാഗതം ചെയ്ത നടപടിയെ എതിര്‍ത്ത് സംസാരിച്ചത് തോമസ് ഐസകും ചില മാര്‍ക്സിസ്റ്റ് നേതാക്കന്‍മാരും മാത്രമാണ്. ഇത് കള്ളപ്പണക്കാരുടെ നിലപാടാണ്. മുന്‍കൂട്ടി അറിയിച്ച്‌ നിരോധനം ഏര്‍പ്പെടുത്തുന്നത് കള്ളപ്പണക്കാരെ മാത്രമേ സഹായിക്കൂ എന്നറിഞ്ഞിട്ടും ഐസക് ഇതിനെ വിമര്‍ശിക്കുകയാണ്. രാജ്യത്തിന്‍റെ സാമ്ബത്തിക സ്ഥിതിയെ സഹായിക്കുന്ന നടപടിക്ക് അനുകൂല നിലപാട് സ്വീകരിക്കേണ്ട ബാധ്യതയുള്ള ഐസക് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ നേതൃത്വം നല്‍കുകയാണ്. ഇത് കേന്ദ്ര നടപടിയെ അട്ടിമറിക്കാനാണ്. അന്ധമായ രാഷ്ട്രീയ വിരോധം ഉപേക്ഷിച്ച്‌ ജനങ്ങള്‍ക്ക് ഉപകാര പ്രദമായ നടപടികളാണ് സംസ്ഥാനം സ്വീകരിക്കേണ്ടത്. എന്നാല്‍ അതിന് തയ്യാറാല്ലെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. 500, 1000 രൂപയുടെ നോട്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്ഥാപനങ്ങള്‍ സ്വീകരിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു