ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

206

ഷാര്‍ജ : ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിക്കാണ് അപകടം നടന്നത്. അല്‍ മാജാസില്‍ റോഡ് മുറിച്ച്‌ കടക്കുന്ന അവസരത്തില്‍ സിഗ്നല്‍ തെറ്റിച്ചു വന്ന വാഹനം ഇടിച്ചാണ് കുട്ടി മരിച്ചത്. മാതാപിതാക്കള്‍ : പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യു, സിബി. സഹോദരി: സാറാ റേച്ചല്‍ മാത്യു. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

NO COMMENTS