തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

177

ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിലെ തിരുമംഗലത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ സജീദ് സലീം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും തമ്മില്‍ കൂട്ടിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുമംഗലത്തെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS