അബുദാബി കെ എം സി സി കുമ്പള പഞ്ചായത്ത്‌ “റവാഹു റഹ്മ ” ധന സഹായം കൈമാറി

62

അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ മാസംതോറും നൽകുന്ന ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്മയുടെ ഒക്ടോബർ മാസത്തിന്റെ യോഗവും പഞ്ചായത്ത് പ്രവർത്തക സമിതിയും പ്രവർത്തക സമിതി അംഗം ഷാജഹാൻ മൊഗ്രാലിന്റെ വസതിയിൽ വെച്ച് ചേർന്നു . കെ എം സി സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അറബി ബശീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസിസ് പെർമുദെ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു . റവാഹു റഹ്‍മ പോലോത്ത മികച്ച ജീവ കാരുണ്യ പ്രവർത്തനം നടത്തി വരുന്ന അബു ദാബി കുമ്പള പഞ്ചായതിന്റെ പ്രവർത്തനം മാതൃകാപരമെന്നു ഉദ്ഘാടന പ്രസംഗത്തിൽ അസിസ് പെർമുദെ സാഹിബ് അഭിപ്രായപ്പെട്ടു .

കുമ്പള പഞ്ചായത്തിൽ പെട്ട നിർധനരായ രോഗി കൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് റവാഹു റഹ്‍മ. ഓരോ മാസവും പഞ്ചായത്തിൽ പെട്ട ഒരു വാർഡിലെ ഒരു രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ധന സഹായം കൈമാറും. കുമ്പള പഞ്ചാ യത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്ന അപേക്ഷയിൽ മാത്രമായിരിക്കും ധന സഹായം അനുവദിക്കുക. ഒക്ടോബർ മാസത്തെ ധന സഹായം കുമ്പള പഞ്ചായത്തിലെ മൂന്നാം വാർഡ് ബംബ്രാണ കക്കളം കുന്നിലെ രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന കൈമാറുന്നതായിരിക്കും .

ചടങ്ങിൽ കെ എം സി സി അബു ദാബി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ ,മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാ ബന്ദിയോട് ,മണ്ഡലം ട്രെഷറർ ഖാലിദ് ബംബ്രാണ ,മണ്ഡലം സെക്രട്ടറി തസ്‌ലീം ആരിക്കാടി ,സീനിയർ വൈസ് പ്രസിഡന്റ് ശാഹുൽ ഹമീദ് മെർത്യ കുമ്പള ,വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ അച്ചു കുമ്പള ,റഫീഖ് കുമ്പള ,ഷാജഹാൻ മൊഗ്രാൽ ,അബി ആരിക്കാടി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന പ്രവർത്തക സമിതി യോഗം കെ എം സി സി കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറബി ബഷീറിന്റെ അധ്യക്ഷതയിൽ കെ എം സി സി കാസർഗോഡ് ജില്ലാ സെക്രട്ടറി അഷ്‌റഫ്‌ ഉളുവാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കാസറഗോഡ് ജില്ലാ കെ എം സി സി സംഘടിപ്പിച്ച ‘കമനീയം കാസറഗോഡ് ‘ കൾച്ചർ &സോക്കർ ഫെസ്റ്റ്ന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സത്തിൽ മൂന്നാം സ്ഥാനം കരസ്സ്ഥാമാക്കിയ കുമ്പള പഞ്ചായത്ത്‌ ടീമിനെ അനുമോദിച്ചു. ടൂർണമെന്റിൽ തോൽവിയറിയാതെ മികച്ച പ്രകടനം കാഴ്ച വെച്ച കുമ്പള സൂപ്പർ സ്‌ക്വാഡ് സെമി ഫൈനലിൽ ടോസിങ്ങിലൂടെയാണ് ടൂർണമെന്റിൽ നിന്നും പുറത്തായത്.

ജനറൽ സെക്രട്ടറി മുനീർ ബത്തേരി സ്വാഗതവും ട്രഷറർ ഇബ്രാഹിം ആരിക്കാടി നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY