അബൂദാബി മഞ്ചേശ്വരം മേഖലാ SKSSF കമ്മറ്റിയുടെ കീഴിൽ മർഹും യു .എം. മുജീബ് മൊഗ്രാൽ സാഹിബിന്റെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

39

അബുദാബി മഞ്ചേശ്വരം മേഖലാ SKSSF കമ്മറ്റിയുടെ അഡ്വൈസറി ബോർഡ് അംഗവും, സമസ്തയുടെ സജീവ പ്രവർത്തകനും, കെ എം സി സി കാസറഗോഡ് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് സെക്രട്ടറിയുമായി പ്രവർത്തിച്ച അബുദാബിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിലെ നിറ സാന്നിധ്യവും ആയിരുന്ന മർഹൂം മുജീബ് മൊഗ്രാൽ അവർകളുടെ പേരിൽ അബു ദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ കീഴിൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു .

അബുദാബി മദിന സായിദ് കംബള ഹൌസിൽ വെച്ച് നടന്ന പരിപാടിയിൽ സകീർ കമ്പാർ പ്രാർത്ഥന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ മേഖലാ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഹാജി കമ്പള അധ്യക്ഷം വഹിച്ചു . എസ് കെ എസ് എസ് എഫ് അബുദാബി സംസ്ഥാന ഉപാധ്യക്ഷൻ ഇസ്മായിൽ ഉദിനൂർ യോഗം ഉദ്ഘാടനം ചെയ്തു.

എസ് കെ എസ് എസ് എഫ് അബുദാബി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്താർ കുന്നുംകൈ , എസ് കെ എസ് എസ് എഫ് അബുദാബി കാസറഗോഡ് ജില്ലാ പ്രസിഡൻറ് ഷെരീഫ് പള്ളത്തടുക്ക, ട്രഷറർ K H അലി, മേഖല കമ്മിറ്റി ട്രഷറർ ഖാലിദ് ബംബ്രാണ, മേഖല വർക്കിംഗ് സെക്രട്ടറി സവാദ് ബന്തിയോട്, മേഖലാ സീനീയർ വൈസ് പ്രസിഡന്റ് ശരീഫ് ഉറുമി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉത്തരവാദിത്തങ്ങളിലും , ഇടപാടുകളിലും കൃത്യതയും, കമ്മറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്ന് ഉപദേശ നിർദ്ദേശങ്ങൾ നൽകി ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ സഹകരിച്ച് സംഘടനയിൽ കഴിവുള്ളവരെ തിരിച്ചറിഞ്ഞു അവരെ സംഘടനയുടെ തലപ്പത്തേക്ക് കൈ പിടിച്ചു ഉയർത്തി കൊണ്ട് വരികയും ചെയ്ത സ്നേഹ സമ്പുഷ്ഠനായ മുജീബ് മൊഗ്രാൽ എന്ന സൗമ്യനും ശാന്തനുമാണ്‌ നമ്മിൽ നിന്നും വിട പറഞ്ഞുപോയ മുജീബ് മൊഗ്രാൽ എന്നും നേതാക്കൾ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു .

അഡ്വൈസറി ബോർഡ് അംഗം യൂസുഫ് സെഞ്ച്വുറി, ഇസ്മായിൽ മുക്രി അടുക്ക, ഹമീദ് കക്കടം പച്ചംബള, നാസർ പെർമുദെ, ഖാദർ ബേരിക്ക, അസ്ഹർ ബായാർ,ആദം ആരിക്കാടി ,യൂസഫ് ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.

മേഖലാ ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY