കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രഷോഭത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി കർഷകർ

11

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രഷോഭത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി സമര നേതാക്കളിലൊരാളായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. സിംഗു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.

ചര്‍ച്ചകള്‍ പരമാവധി വൈകിപ്പിച്ച്‌ കര്‍ഷകരുടെ ആത്മ വീര്യം കെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഞങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നത്തെ ഇപ്പോഴും ലഘുവായാണ് കാണുന്നത്. എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരിന് തങ്ങള്‍ മുന്നറിയിപ്പു നല്‍കുകയാണ്”, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് യുദ്ധ്വീര്‍ സിങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷത്തെ എങ്ങനെ സര്‍ക്കാര്‍ നേരിടുന്നുവോ അത് തരത്തിലാണ് അവര്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും നേരിടുന്നത്”.

തങ്ങള്‍ തള്ളിക്കളഞ്ഞ ഭേദഗതികളുമായി സര്‍ക്കാര്‍ വീണ്ടും തങ്ങളെ സമീപിക്കേണ്ടതില്ലെന്നും സമഗ്രമായ പുതിയ പ്രമേയവുമായി വന്നാല്‍ മാത്രം അത് അജണ്ടയിലെടുക്കാമെന്നുമാണ് കര്‍ഷക സംഘങ്ങളുടെ നിലപാട്. അങ്ങനെയാണെങ്കില്‍ അനുരഞ്ജന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് തുടങ്ങാമെന്നും യോഗേന്ദ്രയാദവ് അറിയിച്ചു.

NO COMMENTS