ആര്‍ച്ച്‌ ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഇരുവരും മരിച്ചു

145

കാലിഫോര്‍ണിയ: വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നുമണിയോടെയായിരുന്നു അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഷില്ലോങ് ആര്‍ച്ച്‌ ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത് . അപകടത്തിൽ ഇരുവരും മരിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു മൂവരും. കൊലുസ കൗണ്ടിയില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നുഅപകടം.

ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ആര്‍ച്ച്‌ ബിഷപ്.സലേഷ്യന്‍ സഭാംഗങ്ങളാണ്‌ ആര്‍ച്ച്‌ ബിഷപ്പ് ഡൊമിനിക് ജാലയും ഫാ മാത്യു വെള്ളാങ്കലും. കാലിഫോര്‍ണിയയിലെ ഡാന്‍വില്ലെ സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാാത്യു.

NO COMMENTS